Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reaction

മ​ത​നി​ര​പേ​ക്ഷ​ത സം​ര​ക്ഷി​ക്കു​ന്ന​തി​ൽ എ​ൽ​ഡി​എ​ഫ് വി​ട്ടു​വീ​ഴ്ച്ച ചെ​യ്യി​ല്ല: മു​ഖ്യ​മ​ന്ത്രി ‌

തൃ​ശൂ​ർ: മ​ത​നി​ര​പേ​ക്ഷ​ത സം​ര​ക്ഷി​ക്കു​ന്ന​തി​ൽ എ​ൽ​ഡി​എ​ഫ് വി​ട്ടു​വീ​ഴ്ച്ച ചെ​യ്യാ​റി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഒ​രു വ​ർ​ഗീ​യ​ശ​ക്തി​യോ​ടും എ​ൽ​ഡി​എ​ഫ് ചേ​ർ​ന്നു​നി​ൽ​ക്കി​ല്ലെ​ന്നും 2021ൽ ​എ​ടു​ത്ത തീ​രു​മാ​നം ശ​രി​യാ​യോ അ​തോ തെ​റ്റാ​യി​പ്പോ​യോ എ​ന്ന് ജ​ന​ങ്ങ​ൾ ചി​ന്തി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഒ​ല്ലൂ​ർ മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.2021ൽ ​എ​ടു​ത്ത തീ​രു​മാ​നം ശ​രി​യാ​യോ അ​തോ തെ​റ്റാ​യി​പ്പോ​യോ എ​ന്ന് ജ​ന​ങ്ങ​ൾ ചി​ന്തി​ക്കും. 2016ൽ ​കേ​ര​ള​ത്തി​ലെ സ​ർ​വ മേ​ഖ​ല​യും ത​ക​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ച്ച കാ​ര്യ​ങ്ങ​ൾ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ​തോ​ടെ ഭ​ര​ണ​ത്തു​ട​ർ​ച്ച ഉ​ണ്ടാ​യി.'-​മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ചു​വ​പ്പു​നാ​ട സ​മ്പ്ര​ദാ​യം ഇ​ല്ലാ​താ​യി. അ​ഴി​മ​തി ഏ​റ്റ​വും കു​റ​ഞ്ഞ സം​സ്ഥാ​ന​മാ​യി കേ​ര​ള​ത്തെ മാ​റ്റി​യ​തി​ന് കാ​ര​ണം എ​ൽ​ഡി​എ​ഫ് സം​സ്കാ​ര​മാ​ണ്. യു​ഡി​എ​ഫി​ന് ഇ​തി​നെ പ​റ്റി ചി​ന്തി​ക്കാ​നാ​വു​മോ? മ​ത​നി​ര​പേ​ക്ഷ​ത സം​ര​ക്ഷി​ക്കു​ന്ന​തി​ൽ എ​ൽ​ഡി​എ​ഫ് വി​ട്ടു​വീ​ഴ്ച്ച ചെ​യ്യാ​റി​ല്ല.

ഒ​രു വ​ർ​ഗീ​യ​ശ​ക്തി​യോ​ടും എ​ൽ​ഡി​എ​ഫ് ചേ​ർ​ന്നു നി​ൽ​ക്കി​ല്ല. കേ​ര​ള​മാ​ണ് ഏ​റ്റ​വും വ​ലി​യ ശ​ക്തി​കേ​ന്ദ്രം എ​ന്ന് പ​റ​യു​ന്ന രാ​ജ്യ​ത്തെ വ​ർ​ഗീ​യ സം​ഘ​ട​ന കേ​ര​ള​ത്തി​ലു​ണ്ട്, പ​ക്ഷേ അ​വ​ർ​ക്ക് ത​ല പൊ​ക്കാ​നാ​വു​ന്നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

 

Latest News

Corehub Up